സംസ്ഥാന സര്‍ക്കാര്‍ പാര്‍ട്ടി പരിപാടി അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സി.പി.എം സംസ്ഥാന സമിതി. അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്ന് അകന്നു പോയത് തിരിച്ച് പിടിക്കാന്‍ ഇത് അനിവാര്യമാണെന്നും സമിതി വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും മുന്‍ഗണനാക്രമം അടുത്ത സമിതി നിശ്ചയിക്കും. ആഭ്യന്തര വകുപ്പിനെതിരെയും പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് സമിതിയില്‍ ഉയര്‍ന്നത്.
മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ചിലരും പൊലീസിനെ നിയന്ത്രിക്കുന്നുണ്ടെന്നും തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടല്‍ സുരേഷ് ഗോപിയെ സഹായിക്കാന്‍ നടത്തിയതാണെന്നും സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഗുണ്ടകളെ തടയുന്നതിലും സ്ത്രീ സുരക്ഷയിലും പൊലീസ് പരാജയമാണെന്നും സമതിയില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സമിതിയില്‍ മറുപടി പറഞ്ഞില്ല.