Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാർക്ക് സമൂഹ മാധ്യമ വിലക്കുമായി യു.പി സർക്കാർ

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാർക്ക് സമൂഹ മാധ്യമ വിലക്കുമായി യു.പി സർക്കാർ

ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ സർക്കാർ ജീവനക്കാരോട് ഉത്തരവിട്ട് യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ. ഒരു ജീവനക്കാരനും സർക്കാറിന്റെ അനുമതിയില്ലാതെ പത്രങ്ങളിലോ ടി.വി ചാനലുകളിലോ സമൂഹ മാധ്യമ സൈറ്റുകളിലോ ഒന്നും എഴുതുകയോ പറയുകയോ ചെയ്യരുതെന്ന് നിയമന- പേഴ്‌സണൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ദേവേഷ് ചതുർദേവി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മുൻകൂർ അനുമതിയില്ലാതെ ഒരു സർക്കാർ ഉദ്യോഗസ്ഥനും ഏതെങ്കിലും പത്രമോ മാസികയോ നടത്താനോ നിയന്ത്രിക്കാനോ എഡിറ്റിങ്ങിനോ കഴിയില്ല -ഉത്തരവിൽ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സർക്കാർ ഉത്തരവ് പാസാക്കിയത്.

സർക്കാറിന്റെ പദ്ധതികൾ പരസ്യപ്പെടുത്താൻ ടി.വി ഷോകളിലും മറ്റ് മാധ്യമ പരിപാടികളിലും പങ്കെടുക്കാൻ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നിർബന്ധിക്കുന്നത് സർക്കാറാണ്. യൂനിഫോമിൽ പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത് സർക്കാറിനെ പുകഴ്ത്തുന്ന നിരവധി പ്രത്യേക ഷോകൾ വാർത്താ ചാനലുകളിൽ ഉണ്ടായിരുന്നു. എന്നാൽ, ബി.ജെ.പിയുടെ ജനപ്രീതി കുറഞ്ഞുവെന്ന് തോന്നുന്നതിനാൽ സർക്കാറിന്റെ പദ്ധതികളെയും പ്രവർത്തനങ്ങളെയും വിമർശിച്ച ജീവനക്കാരെ ഭയപ്പെടുത്തുകയാണ് ഇതിലൂടെയെന്ന് ഒരു ജീവനക്കാരൻ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments