റഷ്യയില്‍ കൂട്ടവെടിവയ്പില്‍ 15 പൊലീസുകാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ മരിച്ചു. 25ഓളം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ വൈദികനുമുണ്ട്. ഭീകരാക്രമണമെന്ന് അധികൃതര്‍. സിനഗോഗിനും ക്രിസ്ത്യന്‍ പള്ളിക്കും ട്രാഫിക് പൊലീസ് പോസ്റ്റിനും നേരെയായിരുന്നു വെടിവയ്പ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.
ഡാഗസ്റ്റനില് പ്രാദേശിക സമയം വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയ രണ്ടുപേരെ പൊലീസ് വെടിവച്ചുകൊന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.