Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൃഷ്ണാ..ഗുരുവായൂരപ്പാ....,ലോക്സഭയിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ്ഗോപി

കൃഷ്ണാ..ഗുരുവായൂരപ്പാ….,ലോക്സഭയിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ്ഗോപി

ന്യൂഡൽഹി: ലോക്സഭാംഗമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യാൻ പീഠത്തിൽ കയറിയത് നാമം ജപിച്ച്. ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ… എന്ന് ചൊല്ലിക്കൊണ്ടാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ പീഠത്തിന് സമീപമെത്തിയത്.

മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം ഭരണപക്ഷ , പ്രതിപക്ഷ അംഗങ്ങളെ നോക്കി തൊഴുതാണ് സുരേഷ് സീറ്റിലേക്ക് മടങ്ങിയത്.

ബി.ജെ.പിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമായ സുരേഷ് ഗോപി, മൂന്നാം മോദി സര്‍ക്കാറിൽ പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയാണ്.18ാം ലോ​ക്സ​ഭ​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യോ​ടെയാണ് ആരംഭിച്ചത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ, മ​റ്റു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ എ​ന്നി​വ​രാണ് പ്രോ​ടെം സ്പീ​ക്ക​റായ ബി.​ജെ.​പി എം.പി ഭ​ർ​തൃ​ഹ​രി മെ​ഹ്താ​ബ് മുമ്പാകെ ആദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെയ്തത്.തുടർന്ന് അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ​നി​ന്നു​ള്ള പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ആരംഭിച്ചു. കേരളത്തിൽ നിന്നുള്ള എം.പിമാരുടെ സത്യപ്രതിജ്ഞ വൈകീട്ട് നാലുമണിയോടെ നടക്കും. വിദേശത്തായതിനാൽ ശശി തരൂർ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com