ബെംഗളൂരു : ഭക്ഷണം ചൂടോടെ നൽകാൻ വിസമ്മതിച്ചെന്ന പരാതിയിൽ നഗരത്തിലെ റസ്റ്ററന്റിനെതിരെ ഉപഭോക്തൃ കോടതി 7,000 രൂപ പിഴ വിധിച്ചു. കോറമംഗല സ്വദേശിനി തഹാറയുടെ പരാതിയിലാണ് ദേശീയ ഹൈവേയിലെ റസ്റ്ററന്റിനെതിരെ നടപടിയെടുത്തത്. 2022 ജൂലൈ 30ന് കുടുംബസമേതം ഹാസനിലേക്ക് നടത്തിയ യാത്രയ്ക്കിടെ പ്രാതൽ കഴിക്കാൻ കയറിയപ്പോഴാണ് തണുത്തു പഴകിയ ഭക്ഷണം ലഭിച്ചത്. അത് ചൂടാക്കിയെങ്കിലും നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇതേ നിലവിലുള്ളൂ എന്ന നിലപാടാണ് റസ്റ്ററന്റ് നടത്തിപ്പുകാർ സ്വീകരിച്ചത്. ഇതിനെ ചോദ്യംചെയ്തുള്ള കേസിലാണ് പിഴയായി 5,000 രൂപയും കോടതിച്ചെലവിനായി 2,000 രൂപയും നൽകാൻ വിധിച്ചത്.
ഭക്ഷണം ചൂടോടെ നൽകിയില്ല: 7,000 രൂപ പിഴ
RELATED ARTICLES