Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുഎസിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളി ഇന്ത്യ; പക്ഷപാതപരമെന്ന് വിദേശകാര്യ വക്താവ്; അമേരിക്കയിലെ വംശീയ അക്രമങ്ങൾ ചൂണ്ടിക്കാട്ടി...

യുഎസിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളി ഇന്ത്യ; പക്ഷപാതപരമെന്ന് വിദേശകാര്യ വക്താവ്; അമേരിക്കയിലെ വംശീയ അക്രമങ്ങൾ ചൂണ്ടിക്കാട്ടി മറുപടി

ന്യൂഡൽഹി: 2023ലെ അന്തരാഷ്‌ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ പ്രസ്താവനയ്‌ക്ക് മറുപടിയുമായി വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ. നേരത്തെ പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾക്ക് സമാനമായി ഇത്തവണത്തേതും പക്ഷപാതപരമായ റിപ്പോർട്ടാണെന്നും ഭാരതത്തിന്റെ സാമൂഹിക ഘടനയെക്കുറിച്ച് മനസിലാക്കാതെ വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താൻ മാത്രം തയ്യാറാക്കിയതാണെന്നും അദ്ദേഹം വിമർശിച്ചു.

ആരോപണങ്ങൾ കൂട്ടിക്കലർത്തിയ, വിഷയത്തെ തെറ്റായി അവതരിപ്പിച്ചിരിക്കുന്ന, ചില വസ്തുതകളെ മനഃപൂർവം ഒഴിവാക്കി മറ്റ് ചില വസ്തുതകളെ മാത്രം പരാമർശിച്ച്, പക്ഷപാതപരമായ ഉറവിടങ്ങളെ മാത്രം ആശ്രയിച്ച് തയ്യാറാക്കിയ, പ്രശ്നങ്ങളെ ഏകപക്ഷീയമായി മാത്രം നോക്കിക്കാണുന്ന റിപ്പോർട്ടാണിത്. അതിനാൽ 2023ലെ അന്തരാഷ്‌ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് ഇന്ത്യ പൂർണമായും തള്ളുന്നതായി വിദേശകാര്യ വക്താവ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് യുഎസ് കമ്മീഷൻ പുറത്തുവിട്ടത്. റിപ്പോർട്ടിൽ പലയിടത്തും ഇന്ത്യാവിരുദ്ധ പ്രസ്താവനകളുണ്ടായിരുന്നു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ആരാധനാകേന്ദ്രങ്ങളും വീടുകളും തകർക്കപ്പെടുകയാണെന്നും നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇതിനുള്ള മറുപടിയാണ് വിദേശകാര്യ വക്താവ് നൽകിയത്.

മുൻവിധിയോടെ തയ്യാറാക്കിയ വ്യാഖ്യാനങ്ങളിലേക്ക് എത്തിക്കുന്ന വിധത്തിലാണ് റിപ്പോർ‌ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുത്ത ചില സംഭവങ്ങൾ മാത്രം റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നു. ചിലയിടങ്ങളിൽ ഇന്ത്യയിലെ കോടതികൾ നടത്തിയ വിധിപ്രസ്താവങ്ങളെ പോലും റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. വിദേശത്ത് നിന്നുള്ള പണമൊഴുക്കിനെ ദുരുപയോ​ഗം ചെയ്യുന്നത് നിയന്ത്രിക്കുന്നതിനായി ഇന്ത്യ ഏ‍ർപ്പെടുത്തിയ മാനദണ്ഡങ്ങളെ ലക്ഷ്യം വയ്‌ക്കുന്ന റിപ്പോർട്ട് കൂടിയാണിത്.

മനുഷ്യാവകാശങ്ങളും വൈവിധ്യത്തോടുള്ള ബഹുമാനവും ഇന്ത്യക്കും അമേരിക്കയ്‌ക്കുമിടയിൽ നിയമാനുസൃതമായ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. 2023ൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദ്വേഷ പരാമർശങ്ങൾ, ഇന്ത്യക്കാർക്കെതിരെയും മറ്റ് ന്യൂനപക്ഷങ്ങൾക്കെതിരെയുമുള്ള വംശീയ ആക്രമണങ്ങൾ‌, ആരാധനാകേന്ദ്രങ്ങൾ തകർക്കപ്പെടുന്നത്, നിയമപാലകരുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന അപമര്യാദകളും അക്രമങ്ങളും, ഭീകരതയുടെ വക്താക്കൾക്ക് രാഷ്‌ട്രീയ ഇടം നൽകുന്നത് തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് ഇന്ത്യ ചോദ്യം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അത്തരം നീക്കങ്ങൾ വിദേശ രാജ്യത്തിന്റെ രാഷ്‌ട്രീയത്തിൽ ഇടപെടാനുള്ള ലൈസൻസായി കരുതരുതെന്നും ജയ്സ്വാൾ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments