Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കൊച്ചി: ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം ബിജെപിക്ക് ബാലികേറാമലയല്ല. മോദി നടത്തിയ വികസനങ്ങള്‍ ജനം സ്വീകരിച്ചുവെന്നും ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി കഠിനപരിശ്രമം നടത്തി. പരിശ്രമിച്ചാല്‍ നേടാന്‍ ആകുമെന്നാണ് തൃശൂര്‍ ജയം വ്യക്തമാക്കുന്നത്. മികച്ച സ്ഥാനാര്‍ഥികളായിരുന്നു ഇത്തവണ ബിജെപിയുടേത്. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. വിജയത്തോളം ഒപ്പമെത്തിയ പ്രകടനങ്ങള്‍ ഉണ്ടായി. മാധ്യമ സര്‍വേകള്‍ എല്ലാം തെറ്റിച്ച് നല്‍കി. എന്നിട്ടും അക്കൗണ്ട് തുറന്നു.

മോദിയുടെ ആഹ്വാനം കേരളം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. ജനങ്ങളുടെ മനസ്സ് കീഴടക്കുന്ന സാഹചര്യം ഉണ്ടാകണം എന്ന് മോദി പറഞ്ഞിരുന്നു. അത് സംഭവിച്ചു. ഇനി വിശ്രമമില്ലാത്ത നാളുകളാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഉണ്ടാക്കണം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 60 നിയമസഭ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനായി. പിന്നാക്ക വിഭാഗങ്ങള്‍ ബിജെപിയോടൊപ്പം ചേര്‍ന്നു. കേരളത്തിലെ നേതാക്കള്‍ ജൂലായ് ഒൻപതിന് തിരുവനന്തപുരത്ത് വെച്ച് ജെ പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തും.

ഇനിയുള്ള ദിവസങ്ങളില്‍ സമരനാളുകളാണ്. കരുവന്നൂര്‍ സഹകരണ കൊള്ളയില്‍ ബിജെപി നടത്തിയ സമരങ്ങള്‍ ഫലം കണ്ടു. സിപിഐഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി. ഇത് ഒരു ജില്ലയില്‍ ഒതുങ്ങില്ല. സാധാരണക്കാരുടെ പണം കവര്‍ന്നവരെ പുറത്തുകൊണ്ടുവരന്‍ ബിജെപി നിരന്തരം ഇടപെടും. പിണറായി വിജയനും കുടുംബവും നടത്തിയ കൊള്ളകള്‍ പുറത്ത് കൊണ്ടുവരും. പഞ്ചായത്ത് തലങ്ങളില്‍ ഭരണം കുത്തഴിഞ്ഞ അവസ്ഥയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് പാര്‍ട്ടി ഒരുങ്ങും. ജനവിധിയെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. വാര്‍ഡ് വിഭജനമെന്ന സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം അനുകൂലിക്കുന്ന സമീപനമാണ്. എന്നാല്‍, പാര്‍ട്ടിക്ക് ലോകസഭ തിരഞ്ഞെടുപ്പ് ഫലം ഊര്‍ജ്ജം പകരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശോഭ സുരേന്ദ്രനും മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും യോഗത്തിന് എത്തിയില്ല. ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ അക്കൗണ്ട് തുറന്നതടക്കം ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. സംസ്ഥാനത്ത് 11 നിയമസഭ മണ്ഡലത്തില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. തൃശ്ശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലങ്ങളിലെ പ്രകടനമായിരുന്നു ബിജെപിയുടെ കരുത്ത് കൂട്ടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments