ഡോ.ആര്.എല്‍.വി.രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി നര്‍ത്തകി സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെ
ന്നുമാണ് സത്യഭാമ സ്വകാര്യ യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. സൗന്ദര്യമുള്ള പുരുഷന്മാര് വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും ഇവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നൃത്തവിദ്യാലയം നടത്തുകയാണ് സത്യഭാമ. അതേസമയം, ആര്‍എല്‍വി എന്ന സ്ഥാപനത്തെക്കുറിച്ചാണ് പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ മനോരമ ന്യൂസിനോടു പറഞ്ഞു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതായും ഇവര്‍ പറഞ്ഞു . നിയമനടപടി സ്വീകരിക്കുമെന്നു ആര്‍എല്‍വി രാമകൃഷ്ണന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.