Wednesday, November 13, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകാര്യവട്ടം സംഘര്‍ഷം; എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ പ്രതിഷേധം, കെഎസ്‍യു മാര്‍ച്ചിൽ സംഘര്‍ഷം

കാര്യവട്ടം സംഘര്‍ഷം; എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ പ്രതിഷേധം, കെഎസ്‍യു മാര്‍ച്ചിൽ സംഘര്‍ഷം

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ക്കെതിരെ  കേസെടുത്തതിനെതിരെ കെഎസ്‍യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. സംസ്കൃത കോളേജിന് മുന്നിലെ എസ്എഫ്ഐ ബാനറുകളും കെഎസ്‍യു പ്രവര്‍ത്തകര്‍ വലിച്ചുകീറി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കാര്യവട്ടം കാമ്പസിലെ സംഘർഷത്തിന് തുടര്‍ച്ചയായി ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതുമായി ബന്ധപ്പെട്ട് എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എം വിൻസെന്റ് എന്നിവർക്കെതിരെയാണ് പൊലീസ്  കേസെടുത്തിരിക്കുന്നത്. 20 കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസുകാരന് നേർക്ക് കല്ലെറിഞ്ഞെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. എംഎൽഎമാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാത്രി സ്റ്റേഷൻ ഉപരോധം നടന്നത്. കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന്‍റെ തുടർച്ചയായായിരുന്നു ഉപരോധം.

കെഎസ്‍യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇതിൽ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ്റെ വാതിൽക്കലായിരുന്നു ഉപരോധം. സാഞ്ചോസിനെ മര്‍ദ്ദിച്ചതിൽ കേസെടുത്ത് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ആവശ്യം.

കെഎസ്‌യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തി. ഇതോടെ ഇരുപക്ഷവും സ്റ്റേഷന് മുന്നിൽ പരസ്പരം പോര്‍വിളി തുടങ്ങി. ഇതിനിടെ എം വിൻസൻ്റ് എംഎൽഎയും ചെമ്പഴന്തി അനിലും സ്ഥലത്തെത്തി. കാറിൽ നിന്ന് ഇറങ്ങിയ വിൻസൻ്റിനെ പൊലീസിന് മുന്നിൽ വെച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതോടെ സ്ഥിതി വഷളായി. ഇതിനിടെ കല്ലേറിൽ പരിക്കേറ്റ ഒരു പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി.

സംഘര്‍ഷം കൈവിട്ട് പോകുമെന്ന് കണ്ടതോടെ കഴക്കൂട്ടം അസിസ്റ്റൻ്റ് കമീഷണറും ക്രൈം ഡിറ്റാച്ചമെന്റ് അസിസ്റ്റൻ്റ് കമ്മീഷണറും സ്ഥലത്തെത്തി. സാഞ്ചോസിനെയും എംഎൽഎയേയും മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ രാത്രി രണ്ട് മണിയോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments