Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉപരാഷ്ട്രപതി  ജഗ്ദീപ് ധൻകർ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജൂലൈ ആറിന് തിരുവനന്തപുരത്തെത്തും

ഉപരാഷ്ട്രപതി  ജഗ്ദീപ് ധൻകർ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജൂലൈ ആറിന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: ഉപരാഷ്ട്രപതി  ജഗ്ദീപ് ധൻകർ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജൂലൈ ആറിന് തിരുവനന്തപുരത്തെത്തും. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ പന്ത്രണ്ടാമത്  കോൺവൊക്കേഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും.

ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഐഐഎസ്ടിയിൽ 11.30 ന്  നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി പോകും.

ഇതിനു ശേഷം മൂന്ന് മണിയോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും.  ഞായറാഴ്ച രാവിലെ 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments