Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസലാം എയർ മസ്‌കത്ത് - ന്യൂഡൽഹി സർവീസ് ആരംഭിച്ചു

സലാം എയർ മസ്‌കത്ത് – ന്യൂഡൽഹി സർവീസ് ആരംഭിച്ചു

മസ്‌കത്ത് : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ മസ്‌കത്ത് – ന്യൂഡൽഹി സർവീസ് ആരംഭിച്ചു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് ഇരു ഭാഗങ്ങളിലേക്കുമുള്ള സർവീസുകൾ.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മസ്‌കത്തിൽ നിന്നും പുലർച്ചെ 2.15ന് പുറപ്പെടുന്ന വിമാനം രാവിലെ 6.45ന് ഡൽഹിയിൽ ലാൻഡ് ചെയ്യും. ഡൽഹിയിൽ നിന്നും രാവിലെ 7.45ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ 9.25ന് മസ്‌കത്തിലെത്തും. ആദ്യ ദിനം മസ്‌കത്തിൽ നിന്ന് ഡൽഹിയിലേക്ക് 83.40 റിയാലാണ് ടിക്കറ്റ് നിരക്ക്. ഡൽഹിയിൽ നിന്ന് മസ്‌കത്തിലേക്ക് 46.79 റിയാലിനും ടിക്കറ്റ് ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments