ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഈ മാസം 23 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിനായി ലോക്സഭയും രാജ്യസഭയും 22 മുതല്‍ ഓഗസ്റ്റ് 12 വരെ ചേരും. ഇതിനുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.
തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റ് അവതരിപ്പിക്കുന്നുവെന്ന റെക്കോര്‍ഡാണ് ധനമന്ത്രി നിര്‍മല സീതാരാമനെ കാത്തിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാരണം ഫെബ്രുവരില്‍ ഇടക്കാല ബജറ്റ് ആണ് അവതരിപ്പിച്ചത്. ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുടെ യോഗം കഴിഞ്ഞമാസം വിളിച്ചുചേര്‍ത്തിരുന്നു. സാമ്പത്തിക വിദഗ്ധരുമായും വ്യവസായികളുമായും നിര്‍മലാ സീതാരാമന്‍ കൂടിക്കാഴ്ച നടത്തി.