Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇലക്ടറൽ ബോണ്ട്: എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി സുപ്രീം കോടതിയിൽ എസ്ബിഐ

ഇലക്ടറൽ ബോണ്ട്: എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി സുപ്രീം കോടതിയിൽ എസ്ബിഐ

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. മുദ്ര വെച്ച രണ്ട് കവറുകളില്‍ പെൻഡ്രൈവുകളില്‍  ആയാണ് ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 

ബോണ്ട് വാങ്ങിയ ആളുകളുടെ അല്ലെങ്കിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ വ്യക്തമാക്കുന്ന സീരിയൽ നമ്പർ, യുആർഎൻ നമ്പർ, ജേർണൽ ഡേറ്റ്, ബോണ്ട് വാങ്ങിയ തിയതി, ബോണ്ട് നമ്പർ, , ബോണ്ടിൻ്റെ കാലാവധി, വാങ്ങിയ ആളിൻ്റെ പേര്, പ്രിഫിക്സ്, ബോണ്ട് നമ്പർ, ഡിനോമിനേഷൻ, ബോണ്ട് ഇഷ്യു ചെയ്ത ബ്രാഞ്ചിൻ്റെ കോഡ്, ഇഷ്യൂ ടെല്ലർ, സ്റ്റാറ്റസ് എന്നിവയടങ്ങിയ പെൻഡ്രൈവാണ് എസ്ബിഐ നൽകിയത്. 

ഇലക്ടറൽ ബോണ്ട് വഴി പണം ലഭിച്ച രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന  സീരിയൽ നമ്പർ, ബോണ്ട് പണമാക്കിയ തിയതി, രാഷ്ട്രീയ പാർട്ടിയുടെ പേര്, അക്കൗണ്ട് നമ്പറിൻ്റെ അവസാന നാലക്കം, പ്രിഫിക്സ്, ബോണ്ട് നമ്പർ, ഡിനോമിനേൽൻ, പണം നൽകിയ ബ്രാഞ്ചിൻ്റെ കോഡ്, പേ ടെല്ലർ എന്നീ വിവരങ്ങളും എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകി. 

ബോണ്ട് വാങ്ങിയവരുടെയും, പണം ലഭിച്ച രാഷ്ട്രീയ പാർട്ടികളുടെയും അക്കൗണ്ട് നമ്പരുകളുടെ പൂർണ്ണരൂപവും കെവൈസി വിവരങ്ങളും സൈബർ സുരക്ഷയെ ബാധിക്കുമെന്നതിനാൽ പരസ്യമാക്കാൻ സാധിക്കില്ലെന്ന എസ്ബിഐ സ്ത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ വിവരങ്ങൾ ഇല്ലാതെ തന്നെ രാഷ്ട്രീയെ പാർട്ടികളെയും ബോണ്ട് വാങ്ങിയവരെയും തിരിച്ചറിയാമെന്നുും എസ്ബിഐ അറിയിച്ചു. 

ഇലക്ടറൽ ബോണ്ടുകളുടെ തിരിച്ചറിയൽ കോഡ് അടക്കം എല്ലാ വിവരങ്ങളും മാർച്ച് 21 നകം വെളിപ്പെടുത്താൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് എസ്ബിക്ക് കർശന നിർദ്ദേശം നല്കിയിരുന്നു. യുണീക് ബോണ്ട് നമ്പറുകൾ ഉൾപ്പെടെ പൂർണ്ണമായ വിവരഞങ്ങൾ ബാങ്ക് നൽകണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നതിനിടെയാണ് പല കമ്പനികളും കോടികളുടെ ബോണ്ടുകള്‍ വാങ്ങികൂട്ടിയത്. ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിൽ മൂന്നു കമ്പനികളും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവരാണ്. 

ഇലക്ട്രല്‍ ബോണ്ട് വിഷയത്തിൽ നിയമനിര്‍മാണം നടത്തിയതിന് ശേഷവും ശേഷവും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതായും കണ്ടെത്തിയിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ 15 ദിവസത്തിനകം ഉപയോഗിക്കണമെന്ന് നിയമത്തിലെ വ്യവസ്ഥ. എന്നാൽ ഈ കാലാവധി തീർന്നിട്ടും ധനമന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം ചില ബോണ്ടുകൾക്ക് എസ്ബിഐ പണം നൽകിയിരുന്നു. ഇത്തരത്തിലുള്ള പണം ഏത് പാർട്ടിക്കാണ് ലഭിച്ചത് എന്നതടക്കമുള്ള വിവരങ്ങൾക്ക് ഇനി ഉത്തരം ലഭിക്കും.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments