ഡൽഹി: മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ വീണ്ടും സന്ദർശിച്ച് രാഹുൽ ഗാന്ധി. കലാപം ആരംഭിച്ച് ഇത് മൂന്നാം വട്ടമാണ് രാഹുലിന്റെ സന്ദർശനം. കുക്കി -മെയ്തി മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ രാഹുൽ എത്തി. റഷ്യൻ സന്ദർശനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂരിൽ പോകുമോ എന്ന കോൺഗ്രസിന്റെ ചോദ്യത്തിന് ഇത് ട്രാജഡി ടൂറിസമെന്നാണ് ബി.ജെ.പി മറുപടി.
പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യമണിപ്പൂർ സന്ദർശനമായിരുന്നു. രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. ചുരാചന്ദ്പൂർ, മൊയ്റാങ്, എന്നിവിടങ്ങളിലെ കുക്കി -മെയ്തെയ് ക്യാമ്പുകളും രാഹുൽ ഗാന്ധി സന്ദർശിച്ചു.