ഗവര്‍ണര്‍ക്കെതിരെ കേസ് നടത്താന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ചെലവിട്ട ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്. സര്‍ക്കാര്‍ ചെലവില്‍ കേസ് നടത്തേണ്ടെന്നും തിരിച്ചടച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. വി.സി നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് കേസ് നടത്തിയത്.
കേസ് നടത്തുന്നതിനായി കണ്ണൂര്‍ വി.സി 69 ലക്ഷം രൂപയും കുഫോസ് വി.സി റിജി ജോണ്‍ 36 ലക്ഷവും സാങ്കേതിക സര്‍വകലാശാല വി.സി ഡോ. എം.എസ് രാജശ്രീ ഒന്നര ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. കലിക്കറ്റ് സര്‍വകലാശാല വി.സി ഡോ. എം.കെ ജയരാജ് 4.25 ലക്ഷവും കുസാറ്റ് വി.സി ജോ. കെ.എന്‍. മധുസൂദനന്‍ 77,500 രൂപയും മലയാളം വി.സി ഡോ.വി. അനില്‍കുമാര്‍ ഒരുലക്ഷം രൂപയും ശ്രീനാരായണ സര്‍വകലാശാല വി.സി ഡോ. മുബാറക് പാഷ 53,000 രൂപയുമാണ് ചെലവാക്കിയത്.