Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആർഎസ്എസുകാരല്ല, കമ്യൂണിസ്റ്റുകാരാണ് ആരാധനാലയങ്ങളെ സംരക്ഷിക്കേണ്ടത്: എംവി ഗോവിന്ദൻ

ആർഎസ്എസുകാരല്ല, കമ്യൂണിസ്റ്റുകാരാണ് ആരാധനാലയങ്ങളെ സംരക്ഷിക്കേണ്ടത്: എംവി ഗോവിന്ദൻ

കോഴിക്കോട്: കമ്യൂണിസ്റ്റുകാർ ഉൾപ്പെട്ട വിശ്വാസ സമൂഹമാണ് ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇടതുപക്ഷം എപ്പോഴും വിശ്വാസികളോടൊപ്പം നിൽക്കുന്നവരാണെന്നും എം വി​ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസുകാരല്ല ആരാധനാലയത്തെ സംരക്ഷിക്കേണ്ടതെന്നും പാർട്ടി സെക്രട്ടറി ചൂണ്ടിക്കാട്ടി. കെഎസ്കെടിയുവിന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ​ഗോവിന്ദൻ.

‘ സിഎം വിശ്വാസികളുടെയും അവിശ്വാസികളുടെയും ഒപ്പം നിൽക്കും. കമ്യൂണിസ്റ്റുകാർ ഉൾപ്പെടെ വിശ്വാസികൾ ആയ സമൂഹമാണ് ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. എല്ലാ ആരാധനാലയങ്ങളും വിശ്വാസികൾ കൈകാര്യം ചെയ്യണം. ആർഎസ്എസ് അല്ല കൈകാര്യം ചെയ്യേണ്ടത്.

തെരഞ്ഞെടുപ്പിൽ ​ഗൗരവമുള്ള തിരിച്ചടിയാണ് നേരിട്ടത്. നമ്മുടെ ഭാ​ഗത്ത് നിന്നുള്ളവർ കൊഴിഞ്ഞുപോയിട്ടുണ്ട്. എസ്എൻഡിപി വിഭാ​ഗവും വർ​ഗീയവൽക്കരിക്കപ്പെട്ടു. സ്വത്വരാഷ്‌ട്രത്തെ മറയാക്കി ആളുകളെ ഒന്നിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും വിശ്വാസികളുടേത് ആകണം.

പിണറായിക്കെതിരെ പ്രതിപക്ഷം അസംബന്ധമാണ് പ്രചരിപ്പിക്കുന്നത്. പിണറായിയെ രാഷട്രീയമായി ഉന്നം വെച്ചാൽ രാഷ്‌ട്രീയമായി നേരിടാനും അറിയാം. നമ്മുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ തിരുത്തണം. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് അസംതൃപ്തിയുണ്ടാക്കിയ പ്രശ്നം പരിഹരിക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. 20% ആളുകൾക്ക് സംതൃപ്തി വരുത്താൻ ആകണം. നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റുകൾ തിരുത്തണം. പാവപ്പെട്ടവർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകുമെന്ന് ഉറപ്പ് വരുത്തണം.’- എം വി ​ഗോവിന്ദൻ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments