തിരുവനന്തപുരം : ഡൽഹിയിൽ അഴിമതിക്കാർ ബിജെപിയിലും കേരളത്തിൽ ക്രിമിനലുകൾ സിപിഎമ്മിലും ചേർന്നാൽ അവർ പരിശുദ്ധരായി മാറുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വീണാ ജോർജാണ് 12 ക്രിമിനൽ കേസിൽ ഉൾപ്പെട്ട്, കാപ്പ കേസുകളിൽ പ്രതിയായ ഒരു ക്രിമിനലിനെ മാലയിട്ട് സിപിഎമ്മിലേക്കു സ്വീകരിച്ചത്. ഈ പ്രതിയോടൊപ്പം 62 പേരാണ് സിപിഎമ്മിൽ ചേർന്നത്. അതിൽ ഒരാളായ മൈലാടുംപാറ സ്വദേശിയെ ബുധനാഴ്ച കഞ്ചാവുമായി എക്സൈസ് പിടികൂടി.