Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിയാച്ചിനിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യക്കെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്

സിയാച്ചിനിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യക്കെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്

സിയാച്ചിനിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ ിങിന്റെ മാതാപിതാക്കൾ, അദ്ദേഹത്തിൻ്റെ ഭാര്യക്കെതിരെ ആരോപണവുമായി രംഗത്ത്. അൻഷുമാൻ സിങിന് മരണാനന്തര ബഹുമതിയായി ലഭിച്ച കീർത്തി ചക്ര പുരസ്കാരം, ഫോട്ടോ ആൽബം, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം അൻുഷുമാൻ്റെ വിധവ സ്മൃതി പഞ്ചാബിലെ ഗുരുദാസ്പൂരിലുള്ള അവരുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പരാതി.സ്മൃതിയും അൻഷുമാൻ്റെ അമ്മയും ചേർന്ന് കീർത്തി ചക്ര പുരസ്കാരം ഏറ്റുവാങ്ങുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ സിയാച്ചിനിലുണ്ടായ വൻ തീപിടിത്തതിൽ ആളുകളെ രക്ഷിക്കന്നതിനിടെയാണ് ക്യാപ്റ്റൻ അൻഷുാൻ കൊല്ലപ്പെട്ടത്. ആർമി മെഡിക്കൽ കോർപ്‌സിൽഅംഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ ജൂലൈ അഞ്ചിന് ഡൽഹിയിൽ വച്ചാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര പുരസ്കാരം സ്മൃതി അൻഷുമാൻ്റെ അമ്മ മഞ്ജു സിംഗിൻ്റെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങിയത്.

മകൻ്റെ പേരിലുള്ള ഔദ്യോഗിക വിലാസം ലഖ്‌നൗവിൽ നിന്ന് ഗുരുദാസ്പൂരിലേക്ക് സ്മൃതി മാറ്റിയെന്നും പുരസ്കാരങ്ങളും ഫോട്ടോകളും മകൻ്റെ യൂനിഫോം അടക്കമുള്ള വസ്ത്രങ്ങളും സ്മൃതി ഗുരുദാസ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ആരോപിച്ച് അൻഷുമാൻ്റെ പിതാവ് രവി പ്രതാപ് സിങാണ് രംഗത്ത് വന്നത്. വിൽപ്പത്രം എഴുതാതെ മരിക്കുന്നയാളുടെ പേരിലുള്ള സ്വത്തുക്കളുടെയും ആനുകൂല്യങ്ങളുടെയും അവകാശം സംബന്ധിച്ച് നിയമത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കീർത്തി ചക്ര പോലെ അംഗീകാരങ്ങളുടെ പകർപ്പ് ഭാര്യക്കൊപ്പം മാതാപിതാക്കൾക്ക് കൂടി നൽകണമെന്നും അല്ലെങ്കിൽ മക്കളുടെ ഓർമ്മകൾ മാതാപിതാക്കൾക്ക് നിഷേധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments