Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം

നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം

ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം. 79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ബിഹാറാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങളാണ് റിപ്പോർട്ടിൽ പരിഗണിക്കുന്നത്.

ഇന്ത്യയുടെ ആകെയുള്ള സുസ്ഥിര വികസന ലക്ഷ്യം സ്കോർ 2020-21 കാലയളവിൽ 66 പോയിന്റുണ്ടായിരുന്നത് 2023-24 കാലയളവിൽ 71 പോയിന്റായി ഉയർന്നിട്ടുണ്ട്. ദാരിദ്ര്യ നിർമാർജനം, മാന്യമായ ജോലി, സാമ്പത്തികം, കാലാവസ്ഥാ പ്രവർത്തനങ്ങൾ, ജീവിതം നിലവാരം എന്നിവയിലെ വളർച്ചയാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments