Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅംബാനിയുടെത് 5000 കോടി രൂപ ചെലവിട്ടുള്ള അത്യാഡംബര കല്യാണമെന്ന് ബിനോയ് വിശ്വം

അംബാനിയുടെത് 5000 കോടി രൂപ ചെലവിട്ടുള്ള അത്യാഡംബര കല്യാണമെന്ന് ബിനോയ് വിശ്വം

അംബാനിയുടെത് 5000 കോടി രൂപ ചെലവിട്ടുള്ള അത്യാഡംബര കല്യാണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അയ്യായിരം കോടി രൂപ ചെലവിട്ടുള്ള കല്യാണം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. വിശപ്പിന്‍റേയും ദാരിദ്ര്യത്തിന്‍റേയും നാട്ടില്‍ അംബാനി കല്യാണത്തിനായി എത്ര രൂപ ചിലവാക്കാന്‍ കഴിയുമെന്ന് ബിനോയ് വിശ്വം എക്​സില്‍ പങ്കുവച്ച പോസ്​റ്റില്‍ കുറിച്ചു.

ചിലപ്പോള്‍ അതിസമ്പന്നന്റെ ശക്തി പ്രകടനമാവാം. ഭരണാധികാരികള്‍ക്ക് ഈ കാര്യത്തില്‍ ധാര്‍മിക സമീപനം ഉണ്ടാവണം. പരമാവധി ആഡംബര നികുതി പരമാവധി ചുമത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ജൂലൈ12നാണ് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വച്ച് അംബാനി കുടുംബത്തിലെ ഇളയ മകന്‍ അനന്തിന്‍റേയും രാധിക മര്‍ച്ചന്‍റിന്‍റേയും വിവാഹം നടന്നത്. ആറുമാസം നീണ്ട കല്യാണമേളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നിരവധി താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments