Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആമയിഴഞ്ചാന്‍ അപകടം; കോര്‍പ്പറേഷനും റെയില്‍വേക്കും ഉത്തരവാദിത്തം; രമേശ് ചെന്നിത്തല

ആമയിഴഞ്ചാന്‍ അപകടം; കോര്‍പ്പറേഷനും റെയില്‍വേക്കും ഉത്തരവാദിത്തം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിലെ അപകടത്തില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും റെയില്‍വേക്കും ഉത്തരവാദിത്തമുണ്ടെന്ന് രമേശ് ചെന്നിത്തല. അപകടം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസിന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു അപകടം ഒഴിവാക്കാന്‍ തോട് പൂര്‍ണമായി നവീകരിക്കണം. സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം. സംഭവം നടന്നതിനു പിന്നാലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതാക്കള്‍ അവിടെ എത്തിയിരുന്നു.

ആരോഗ്യരംഗത്ത് കേരളം പൂര്‍ണ്ണ പരാജയമാണ്. കേരളം പനിക്കിടക്കയിലാണ്. പനി പടരുമ്പോള്‍ ആരോഗ്യവകുപ്പ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പാരസെറ്റമോള്‍ പോലും ലഭിക്കാത്ത സ്ഥിതിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആമയിഴഞ്ചാന്‍ അപകടത്തെത്തുടര്‍ന്ന് മാലിന്യ സംസ്‌കരണത്തില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായിരിക്കുകയാണ്.

അപകടം സംഭവിച്ച ഉടന്‍ പ്രതിപക്ഷ നേതാവടക്കം രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചിരുന്നു. അപകടത്തില്‍പ്പെട്ടയാളെ കിട്ടുന്നത് വരെ കാത്തിരിക്കാനുള്ള വിവേകം പോലും പ്രതിപക്ഷ നേതാവില്‍ നിന്ന് ഉണ്ടായില്ല. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതിലെ രാഷ്ട്രീയ ലാഭം കണ്ട് ചാടി വീഴുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോ എന്ന് എല്ലാവരും ചിന്തിക്കണം.

ആമയിഴഞ്ചാന്‍ അപകടം; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി, അമികസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണം
മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പരസ്പരം പഴിചാരുകയല്ല വേണ്ടത്. ഒരു അപകടം സംഭവിക്കുമ്പോള്‍ രാഷ്ട്രീയ ലാഭത്തിനുള്ള പ്രതികരണമല്ല വേണ്ടതെന്നും മന്ത്രി രാജേഷ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments