Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സഹായം; 51 ശതമാനം അപേക്ഷകളും നിരസിച്ച് കേന്ദ്രം

കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സഹായം; 51 ശതമാനം അപേക്ഷകളും നിരസിച്ച് കേന്ദ്രം

​ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 9300 ​അപേക്ഷകളിൽ പകുതിയും നിരസിച്ച് കേന്ദ്രസർക്കാർ. പി.എം കെയേഴ്സ് ഫണ്ട് വഴി ലഭിച്ച അപേക്ഷകളുടെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 4500 അപേക്ഷകൾക്കാണ് ഇതുവരെ അംഗീകാരം നൽകിയതെന്ന് സർക്കാർ അറിയിച്ചു. വനിത-ശിശുവികസന വകുപ്പാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

4500 അപേക്ഷകൾ ഇതുവരെ അംഗീകരിച്ചു. 4781 എണ്ണം നിരസിച്ചു. 18 എണ്ണം സർക്കാറിന്റെ പരിഗണനയിലാണെന്നും വനിത-ശിശു വികസന വകുപ്പ് വ്യക്തമാക്കി. അതേസമയം, അപേക്ഷകൾ നിരസിക്കാനുളള കാരണമെന്താണെന്ന് ശിശു-വികസന വകുപ്പ് അറിയിച്ചിട്ടില്ല.കോവിഡ് സമയത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടിയാണ് പി.എം കെയേഴ്സ് ഫണ്ടിന് കീഴിൽ പ്രത്യേക പദ്ധതി കൊണ്ടു വന്നത്.23 വയസാകുന്നത് വരെ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ കുട്ടിക്ക് ​വേണ്ടിയും 10 ലക്ഷം രൂപ മാറ്റിവെക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ അറിയിച്ചത്. കുട്ടികൾക്ക് പ്രതിമാസം സ്റ്റൈപ്പൻഡ് നൽകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായിരുന്നു. 23ാം വയസിൽ കുട്ടികൾക്ക് സർക്കാർ മാറ്റിവെച്ച മുഴുവൻ തുകയും നൽകുന്ന രീതിയിലായിരുന്നു പദ്ധതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments