Wednesday, December 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഏഴ് വിമാനങ്ങൾക്കൂടി സ്വന്തമാക്കാൻ ഒരുങ്ങി ഫ്ലൈ ദുബായ് : പൈലറ്റുമാർക്ക് അവസരം

ഏഴ് വിമാനങ്ങൾക്കൂടി സ്വന്തമാക്കാൻ ഒരുങ്ങി ഫ്ലൈ ദുബായ് : പൈലറ്റുമാർക്ക് അവസരം

ദുബായ് : വ്യോമയാന മേഖലയിൽ ജോലി തേടുന്നവർക്ക് സന്തോഷം പകർന്ന് ദുബായുടെ സ്വന്തം ഫ്ലൈ ദുബായ് വിമാനക്കമ്പനി. ഇൗ വർഷം അവസാനത്തോടെ ഏഴ് വിമാനങ്ങൾക്കൂടി സ്വന്തമാക്കുമെന്നും 130-ലേറെ പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നും ഫ്ലൈ ദുബായ് അറിയിച്ചു.  

പുതിയ വിമാനം നെറ്റ്‌വർക്കിന്റെ വിപുലീകരണത്തെ കൂടുതൽ പിന്തുണയ്ക്കുമെന്ന്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഗെയ്ത്ത് അൽ ഗെയ്ത്ത് പറഞ്ഞു. 140 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന വൈദഗ്ധ്യമുള്ള 5,800-ലേറെ പ്രഫഷനലുകളുമായാണ് നിലവിൽ ഫ്ലൈദുബായ് പ്രവർത്തിക്കുന്നത്. അവരിൽ 1,200-ലേറെ പേർ പൈലറ്റുമാരാണ്. കമ്പനിയിപ്പോൾ 130-ൽക്കൂടുതൽ പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള പാതയിലാണ്. ഈ വർഷം അവസാനത്തോടെ അതു യാഥാർഥ്യമാകും

 ഈ വർഷം എയർലൈൻ 440-ലേറെ ജീവനക്കാരെ നിയമിച്ചതായി അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6% വളർച്ചയാണിത്. കൂടുതൽ യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും പ്രതിഭകളെയും ടീമിലേക്കു ചേർക്കുന്നതിനും കമ്പനിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനുമായി ഒരു റിക്രൂട്ട്‌മെന്റ് ക്യാംപെയ്ൻ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ദുബായിലെ കേന്ദ്രത്തിൽ നിന്ന് 58 രാജ്യങ്ങളിലായി 125 ലേറെ ലക്ഷ്യസ്ഥാനളിലേക്കാണ് ഫ്ലൈ ദുബായ് പറക്കുന്നത്. 88 ബോയിങ് 737 വിമാനങ്ങളുടെ ശ്രേണി കാര്യക്ഷമമായ ഫ്ലീറ്റ് സേവനം നൽകുന്നു. ഫ്ലൈ ദുബായ് യുവ എമിറാത്തി പ്രതിഭകളെ ആകർഷിക്കുന്നത് തുടരുകയാണെന്നും പ്രാദേശിക യുവാക്കളെ ജോലിക്കെടുക്കുന്നതിനുള്ള പ്രതിബദ്ധത നടപ്പിലാക്കുകയാണെന്നും അൽ ഗെയ്ത്ത് പറഞ്ഞു. 2023 ലെ ദുബായ് എയർഷോയിൽ 30 ബോയിങ് 787-9 വിമാനങ്ങൾക്കായി ഫ്ലൈദുബായ് ആദ്യമായി വൈഡ് ബോഡി ഓർഡർ നൽകിയിരുന്നു. ഇത് എയർലൈനിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments