തിരുവനന്തപുരം: പ്രഥമ ട്വൻറി20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തിരഞ്ഞെടുത്തു. സംവിധായകൻ പ്രിയദർശൻ -ജോസ് പട്ടാറ കണ്‍സോർഷ്യം ) ഉൾപ്പെടെ ആറ് പേർക്കാണ് ടീം ഫ്രാഞ്ചൈസികൾ ലഭിച്ചത്.
സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്), സജാദ് സേട്ട് (ഫൈനസ് കണ്‍സോർഷ്യം ) ടി.എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോര്‍ജ് മാനുവല്‍ (എനിഗ്മാറ്റിക് സ്മൈല്‍ (എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നിവരാണ് ഫ്രാഞ്ചൈസികൾ ലഭിച്ച മറ്റുള്ളവർ. സെപ്റ്റംബർ രണ്ട് മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ടീമുകളുടെ പേരുവിവരങ്ങളും മറ്റും പിന്നീട് പ്രഖ്യാപിക്കും. കേരളത്തിൽ രജിസ്റ്റർ ചെയ്ത താരങ്ങളിൽ നിന്നാണ് ലേലത്തിൽ പങ്കെടുക്കാനുള്ള കളിക്കാരെ തിരഞ്ഞെടുക്കുക. പിന്നീട് നടക്കുയാണ് ലേലത്തിൽ എം ഉടമകൾ കളിക്കാരെ സ്വന്തമാക്കും.