ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ നാളെ വിശദ പരിശോധന. സൈന്യം മടങ്ങുന്നില്ല. പുഴയില്‍ 40 മീറ്റര്‍ മാറി സംശയകരമായ സിഗ്നല്‍ കണ്ടെത്തി. ട്രക്ക് പുഴയിലേക്ക് പതിച്ചിരിക്കാം. നാവിക സേന ഇക്കാര്യം പരിശോധിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പുഴയിലെ തിരച്ചില്‍ ആധുനിക സംവിധാനങ്ങളോടെ വേണമെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ആവശ്യപ്പെടുന്നു. സൈന്യത്തിന്റെ സേവനത്തില്‍ തൃപ്തിയുണ്ട് പുഴയുടെ തീരത്തുള്ള മണ്ണ് നീക്കണം. എന്റെ കുട്ടിയുടെ അച്ഛനെ എനിക്കുവേണം. ഞങ്ങള്‍ക്ക് നീതികിട്ടണം, അവസാനമായെങ്കിലും അര്‍ജുനെ ഒരു നിമിഷമെങ്കിലും കാണണമെന്നും കൗണ്ടര്‍ പോയിന്റില്‍ വിതുമ്പലോടെ കൃഷ്ണപ്രിയ പറഞ്ഞു.