Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകടകളുടെ പേരുകൾ തമിഴിലെഴുതാൻ വ്യാപാരികൾക്ക് നിർദേശവുമായി സ്റ്റാലിൻ

കടകളുടെ പേരുകൾ തമിഴിലെഴുതാൻ വ്യാപാരികൾക്ക് നിർദേശവുമായി സ്റ്റാലിൻ

ചെന്നൈ: കടകളുടെ പേരുകൾ തമിഴിലെഴുതാൻ വ്യാപാരികൾക്ക് നിർദേശവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും നെയിം ബോർഡുകളിൽ തമിഴ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു

”തമിഴ്നാട്ടിലെ തെരുവുകളിൽ തമിഴ് കാണാനില്ലെന്ന് ആരും പറയരുത്. വാണിജ്യ സ്ഥാപനങ്ങളുടെയും കടകളുടെയും പേരുകൾ തമിഴിൽ എഴുതാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, ”മുഖ്യമന്ത്രി പറഞ്ഞു. വ്യാപാരി ക്ഷേമ ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കടകളുടെ പേരുകൾ പ്രാദേശിക ഭാഷയിൽ പ്രദർശിപ്പിക്കണമെന്ന് നിർബന്ധമുള്ള കാര്യമാണ്. എന്നാൽ പല സ്ഥാപനങ്ങളും ഇത് പിന്തുടരുന്നില്ല. ഇംഗ്ലീഷിൽ മാത്രാണ് അവർ കടയുടെ പേരുകൾ ബോർഡുകളിൽ എഴുതുന്നത്. ഈ പ്രവണത തമിഴ്‌നാട്ടിൽ മാത്രമല്ല, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളും കണ്ടുവരുന്നുണ്ട്.’..സ്റ്റാലിൻ പറഞ്ഞതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു.

‘കടകളാകട്ടെ,മറ്റ് വാണിജ്യ സ്ഥാപനങ്ങളാകട്ടെ,ബിസിനസ് സമാധാനപരമായി നടത്താൻ പറ്റുന്ന സംസ്ഥാനമാണ് തമിഴ്‌നാട്..അധികൃതരുടെ ഭാഗത്ത് നിന്നും എല്ലാ സഹകരണവും ലഭ്യമാക്കും’. തമിഴ്നാട്ടിലെ വ്യാപാരികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ സർക്കാരിനെ നേരിട്ട് സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.”നിങ്ങളുടെ ആശങ്കകൾ എന്നോടോ എന്റെ സഹപ്രവർത്തകരോടോ ഉന്നയിക്കാം. സർക്കാറിനും വ്യാപാരികൾക്കും ഇടയിൽ ബ്രോക്കർമാരുടെ ആവശ്യമില്ല.അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments