ഡൽഹി: നിയമസഭയിൽ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ അസാധാരണ നീക്കം നടത്തി കേരളം. രാഷ്ട്രപതിയുടെ ഓഫീസിനെതിരെ കേരളം ഹര്‍ജി നൽകുകയായിരുന്നു. ഏഴ് ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുത്തിട്ടില്ലെന്ന് കേരളം ഹർജിയിൽ പറയുന്നു. തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേര്‍ക്കണമെന്നാണ് കേരളത്തിന്റെ അപേക്ഷ.
രാഷ്ട്രപതി തീരുമാനമെടുക്കാത്തവയിൽ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന ബില്ലുകളില്ല. ഗവര്‍ണ്ണര്‍ രാഷ്ട്രപതിക്ക് വിട്ട ഏഴ് ബില്ലുകളില്‍ തീരുമാനമെടുക്കണം. ബില്ലുകളില്‍ പലതും ഗവര്‍ണ്ണര്‍ രണ്ട് വര്‍ഷം വരെ തടഞ്ഞുവെച്ചതാണെന്നും കേരളം ഹർജിയിൽ പറയുന്നു.