Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തിരഞ്ഞെടുത്ത വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യൻ...

ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തിരഞ്ഞെടുത്ത വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യൻ സ്ഥാപനങ്ങളും

ദോഹ : ഖത്തറികളായ  വിദ്യാർഥികളുടെ ഉന്നത പഠനത്തിനായി ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തിരഞ്ഞെടുത്ത വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ  ഇന്ത്യൻ വിദ്യാഭ്യാസ  സ്ഥാപനങ്ങളും. ഇന്ത്യയിൽ നിന്നുള്ള  13 വിദ്യഭ്യാസ സ്ഥാപനങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട  പട്ടികയിൽ ഇടം പിടിച്ചത് . 

ഐഐടി ഡൽഹി, ഐഐടി ബോംബെ, ഐഐടി മദ്രാസ്, ഐഐടി കാൺപൂർ, ഐഐടി ഗുവാഹത്തി,  ഐഐടി ഗൊരഖ്പുർ, ഐഐടി റൂർകി, വിഐടി വെല്ലൂർ, അണ്ണാ യൂണിവേഴ്സിറ്റി, ചണ്ഡിഗഢ് യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാജസ്ഥാനിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിഐടിഎസ് പിലാനി), എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിങ്ങനെ ഇന്ത്യയിൽ നിന്നുള്ള 13 കലാലയങ്ങളാണ് ഇടം പിടിച്ചത്. എൻജിനീയറിങ് ആൻഡ് ടെക്നോളജി, മെഡിസിൻ, ബയോളജിക്കൽ സയൻസ്, നാച്വറൽ സയൻസ്, നിയമം, അക്കൗണ്ടിങ്, വിദ്യഭ്യാസം, സോഷ്യൽ ആൻഡ് ഹ്യൂമനിറ്റേറിയൻ സയൻസ്, മാനേജ്മെന്റ് വിഷയങ്ങളിൽ ഉന്നത പഠനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 763 സർവകാലാശാലകൾക്കാണ് വിദ്യഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയത്. 

സ്കോളർഷിപ്പില്ലാതെ സ്വന്തം ചെലവിൽ വിദ്യാർഥികൾക്ക് ഇവിടെ ഉപരി പഠനം നേടാം. അതേസമയം, വിദേശത്ത് പഠിക്കാൻ മുൻകൂർ അനുമതി വാങ്ങണം. റജിസ്ട്രേഷന് മുൻപായി ബന്ധപ്പെട്ട വിഭാഗത്തിൽ നിന്നും അനുവാദം നേടിയിരിക്കണമെന്ന് മന്ത്രാലയത്തിലെ സർട്ടിഫിക്കറ്റ് തുല്യതാ വിഭാഗം ഡയറക്ടർ ജാബിർ അൽ ജാബിർ അറിയിച്ചു. അമിരി സ്കോളർഷിപ്പ് പ്രോഗ്രാമിൽ ബ്രിട്ടൻ, അമേരിക്ക, ചൈന, ഓസ്ട്രേലിയ, സിംഗപ്പൂർ, സ്വിറ്റ്സർലാൻഡ് രാജ്യങ്ങളിൽ നിന്നുള്ള 24 ലോകോത്തര സർവകലാശാലകൾ പഠനം നടത്താം. അകാദമിക് മികവ്, ലോക റാങ്കിങ്, വിഷയങ്ങളിലെ മികവ് എന്നിവ മാനദണ്ഡമാക്കിയാണ് വിദ്യഭ്യാസ മന്ത്രാലയം വിദേശസർവകലാശാലകളെ തിരഞ്ഞെടുത്തത്. പട്ടികയിൽ അറബ് രാജ്യങ്ങളിൽ നിന്ന് 16 സർവകലാശാലകളും ഇടം നേടിയിട്ടുണ്ട്. ജോർദാൻ, ലബനൻ, ഒമാൻ, കുവൈത്ത്, തുനീസിയ, ഇറാഖ് എന്നിവടങ്ങളിലെ സർവകലാശാലകളാണ് സെൽഫ് ഫണ്ട് വിഭാഗത്തിലുള്ള അറബ് വിദ്യഭ്യാസ  സ്ഥാപനങ്ങൾ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments