പാരിസ്: മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് നാളെ പാരീസിൽ ഔദ്യോഗിക തുടക്കമാവും. ചരിത്രത്തിലാദ്യമായി പ്രധാനവേദിക്ക് പുറത്താണ് ഇത്തവണ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. 206 ഒളിമ്പിക് കമ്മിറ്റികൾക്ക് കീഴിലായി 10,500 അത്ലറ്റുകളാണ് മത്സരിക്കാനിറങ്ങുന്നത്.
നൂറുവർഷത്തിന് ശേഷമെത്തുന്ന കായികമാമാങ്കത്തെ അത്ഭുതകാഴ്ചകളൊരുക്കി ഞെട്ടിക്കാനൊരുങ്ങുകയാണ് പാരീസ് നഗരം. പാരീസിലിറങ്ങിയ താരങ്ങൾക്കെല്ലാം ഓളംതട്ടിയൊഴുകുന്ന സെയ്ൻ നദിയിലും തീരത്തുമായാണ് നാളെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഓസ്റ്റർലിറ്റസ് പാലത്തിന് സമീപത്ത് നിന്ന് പ്രാദേശികസമയം വൈകിട്ട് 7.30ന് നൂറിലധികം ബോട്ടുകളിലായി പാസ്റ്റ് ആരംഭിക്കും. വിവിധ രാഷ്ട് തലവൻമാരും സുപ്രധാ വ്യക്തികളും പരേഡിനെ അഭിവാദ്യം ചെയ്യും.