Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഷ്ടപതി ഭവനിൽ പേരുമാറ്റം;ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപ്, അശോക് ഹാൾ ഇനി അശോക് മണ്ഡപ്

രാഷ്ടപതി ഭവനിൽ പേരുമാറ്റം;ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപ്, അശോക് ഹാൾ ഇനി അശോക് മണ്ഡപ്

ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേരുകൾ രാഷ്ട്രപതി ദ്രൗപതി മുർമു പുനർനാമകരണം ചെയ്തു. ദർബാർ ഹാളിന്റെയും അശോക് ഹാളിന്റെയും പേരുകളാണ് മാറ്റിയത്. ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാൾ ഇനി അശോക് മണ്ഡപ് എന്നും അറിയപ്പെടും.

‘ഇന്ത്യൻ പ്രസിഡൻ്റിൻ്റെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ രാഷ്ട്രത്തിൻ്റെ പ്രതീകവും ജനസേവനത്തിന്റെ അമൂല്യമായ മാതൃകയുമാണ്. ജനങ്ങൾക്ക് ഇത് കൂടുതൽ പ്രാപ്യമാക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുന്നു. രാഷ്ട്രപതി ഭവൻ്റെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രതിഫലനമാക്കുക എന്നതാണ് പേര് മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്’, രാഷ്ട്രപതി ദ്രൗപതി മുർമു പ്രസ്താവനയിലൂടെ പ്രതികരിച്ചു.

രാജ്യത്തെ കൊളോണിയൽ സംസ്കാരത്തിൽ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയെന്നാണ് രാഷ്‌ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ‘ദർബാർ’ എന്ന പദം ഇന്ത്യൻ ഭരണാധികാരികളുടെയും ബ്രിട്ടീഷ് രാജിൻ്റെയും കോടതികളെ സൂചിപ്പിക്കുന്നുവെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments