Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപൊതിച്ചോറിൽ അച്ചാറില്ലെന്ന പരാതി :ഹോട്ടൽ ഉടമക്ക് 35,250 രൂപ പിഴ

പൊതിച്ചോറിൽ അച്ചാറില്ലെന്ന പരാതി :ഹോട്ടൽ ഉടമക്ക് 35,250 രൂപ പിഴ

ചെന്നൈ: പൊതിച്ചോറിൽ അച്ചാറില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഹോട്ടൽ ഉടമക്ക് 35,250 രൂപ പിഴ. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കിൽ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴയും നൽകണമെന്നും കോടതി ഉത്തരവിട്ടു. തമിഴ്നാട് വില്ലുപുരത്തെ ഹോട്ടൽ ഉടമക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ പിഴ ചുമത്തിയത്. രണ്ട് വർഷം മുമ്പത്തെ സംഭവത്തിലാണ് നടപടി. അന്ന് ഉപഭോക്താവ് ഹോട്ടലിൽ നിന്ന് 2000 രൂപക്ക് ആരോ​ഗ്യസ്വാമി 25 പാഴ്സൽ ഊൺ വാങ്ങി.  

വില്ലുപുരം ബസ് സ്റ്റേഷന് എതിർവശത്തുള്ള പാലമുരുകൻ എന്ന റെസ്റ്റോറൻ്റിൽ നിന്നാണ് പാഴ്സൽ വാങ്ങിയത്. 80 രൂപക്ക് ചോറ്, സാമ്പാർ, കറിവേപ്പില, രസം, മോര്, വട, വാഴയില, ഒരു അച്ചാർ എന്നിവയുൾപ്പെടെയെന്നായിരുന്നു വാ​ഗ്ദാനം. എന്നാൽ, പൊതി തുറന്നപ്പോൾ പാഴ്സലിൽ അച്ചാർ ഉണ്ടായിരുന്നില്ല. ഭക്ഷണത്തിൽ അച്ചാർ ഇല്ലാത്തതിൽ നിരാശനായ ആരോഗ്യസ്വാമി ബന്ധപ്പെട്ട ഹോട്ടൽ മാനേജ്മെൻ്റിനോട് പരാതിപ്പെട്ടെങ്കിലും മാനേജ്മെന്റ് ​ഗൗരവമായി ഇടപെട്ടില്ല.

തുടർന്ന് വില്ലുപുരം ജില്ലാ ഉപഭോക്തൃ കോടതിയിൽ ആരോഗ്യസാമി കേസ് ഫയൽ ചെയ്തു. ഈ ഹർജി പരിഗണിച്ച കോടതി, ഭക്ഷണത്തിന് അച്ചാർ നൽകാത്തത് ഹരജിക്കാരനെ മാനസിക വിഷമത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട റസ്‌റ്റോറൻ്റിനോട് പിഴയും അച്ചാറിന് 25 രൂപയും അടക്കാൻ ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments