ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റില്‍ യുക്രൈന്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ടൈംസ്‌നൗവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. റഷ്യ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ യുക്രൈനിലേക്ക് പോകുന്നത് എന്നതും ശ്രദ്ധേയമാണ്.
ഓഗസ്റ്റ് 23-നായിരിക്കും സന്ദര്‍ശനം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് ശേഷമുള്ള മോദിയുടെ ആദ്യ യുക്രൈന്‍ സന്ദര്‍ശനമായിരിക്കുമിത്. ജൂലായിയിലാണ് മോദി റഷ്യ സന്ദർശിച്ചത്. റഷ്യന്‍ പ്രസിഡന്റ് പുതിനുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഹൃദയഭേദകമാണെന്ന് പുതിനോട് സന്ദര്‍ശനത്തിനിടെ നരേന്ദ്രമോദി പറഞ്ഞിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും സമാധാന ചർച്ചകളെക്കുറിച്ച് പുതിൻ പറഞ്ഞ വാക്കുകൾ പ്രതീക്ഷ നൽകുന്നതായും മോദി പ്രതികരിച്ചു