ഹൈദരബാദ്: മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയിലെ ബിജെപി എം എൽ എ ടി രാജ് സിങ്. മുസ്‌ലിംകൾ ‘തുപ്പൽ ജിഹാദ്’ നടത്തുകയാണെന്ന് രാജ് സിങ് ആരോപിച്ചു.’മുസ്ലിങ്ങള്‍ തങ്ങൾ നടത്തുന്ന ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിൽ തുപ്പുന്നു, ഹോട്ടലിന് ഹിന്ദു പേരിട്ട് ജനങ്ങളെ കബളിപ്പിക്കുന്നു,’ എംഎല്‍എ ആരോപിച്ചു.ഹൈദരബാദിലെ ഒരു പരിപാടിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രസ്താവന.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാരുകൾക്ക് സമാനമായി ഹോട്ടലുടമകളോട് അവരുടെ പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാർ ആവശ്യപ്പെടണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു, അടുത്തിടെ മധ്യപ്രദേശിൽ നടന്ന പരിപാടിയിലും ബിജെപി എംഎൽഎ മുസ്ലിംകൾക്കെതിരെ പ്രകോപനപരമായ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു.