Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ : 5 മരണം

വയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ : 5 മരണം

വയനാട് : മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയത്. രണ്ട് തവണ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായി. രണ്ടാമത്തെ ഉരുൾപ്പെട്ടൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവിച്ചത്. ഉരുൾപൊട്ടലിൽ 5 പേർ മരിച്ചു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയി.

ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. നിരവധി വീടുകൾ അപകട ഭീതിയിലാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. പുഴ ​ഗതിമാറി ഒഴുകിയതായി സൂചന. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വനം മന്ത്രി എകെ ശശീന്ദ്രൻ വയനാട്ടിലേക്ക് എത്തും. നിരവധി വാഹനങ്ങൾ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറിയിട്ടുണ്ട്. രക്ഷാപ്രവർത്തിനായി സൈന്യം വയനാട്ടിലേക്ക് എത്തും.

വെള്ളാർമല സ്കൂൾ പൂർണമായി വെള്ളത്തിൽ മുങ്ങി. ​ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൂറ്റൻ മരങ്ങളാണ് ഉരുൾപൊട്ടലിൽ വന്ന് അടിഞ്ഞിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments