സൗദിയിൽ കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി ഉൾപ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ 2016ലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ടത്. കേസിലെ അഞ്ചാം പ്രതിയായ തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖിനെയാണ് നാല് സൗദി പൗരൻമാർക്കൊപ്പം വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
എട്ട് വർഷം മുൻപ് ചെറിയ പെരുന്നാൾ ദിവസം പുലർച്ചെയാണ് സമീറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജുബൈലില്‍ വര്‍ക്ക്ഷോപ്പ് മേഖലയില്‍ നഗരസഭാ മാലിന്യപ്പെട്ടിക്കു സമീപം പുതപ്പില്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലെ മുറിവുകളും സാഹചര്യത്തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന് കണ്ടെത്തിയ പൊലീസ് വൈകാതെ അഞ്ചുപ്രതികളെയും അറസ്റ്റ് ചെയ്തു.