പ്രതിപക്ഷത്തിനെതിരായ കേന്ദ്രത്തിന്റെ നീക്കങ്ങളല് കടുപ്പിക്കാന്‍ ഇന്ത്യ സഖ്യം. അടുത്ത ഞായറാഴ്ച രാംലീല മൈതാനിയില്‍ സഖ്യത്തിന്റെ വന്‍ റാലി നടക്കും. അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
അതേസമയം പ്രധാനമന്ത്രിയുടേത് ഏകാധിപത്യമെന്നും പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ശ്രമമെന്നും ഇന്ത്യ മുന്നണി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലെന്നും മുന്നണി ആരോപിച്ചു.