തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമത് ഒരു വിമാനത്താവളം കൂടി സ്വകാര്യവത്കരിക്കപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്താകമാനം ആകെ 25 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യ മേഖലയിലേക്ക് നടത്തിപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. ഈ പട്ടികയിലേക്കാണ് കേരളത്തില്‍ നിന്നുള്ള ഒരു വിമാനത്താവളം ഇടംപിടിച്ചിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യ മേഖലയിലേക്ക് കൈമാറിയിരുന്നു.
ട്രാഫിക് പ്രശ്നങ്ങളില്ലാതെ കുറഞ്ഞ സമയത്തിനുള്ളിൽ നെടുമ്പാശേരിയിൽ എത്താം, കൊച്ചിക്കാർ കാത്തിരിക്കുന്ന പദ്ധതിയിതാണ്
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് ആണ് നിലവില്‍ സംസ്ഥാന തലസ്ഥാനത്തെ വിമാനത്താവളത്തിന്റെ നടത്തിപ്പുകാര്‍. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കുമ്പോള്‍ അതില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളവും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദാനി ഗ്രൂപ്പ് തന്നെയാണ് ഈ വിമാനത്താവളവും ഏറ്റെടുത്ത് നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ പോകുന്നതെന്നാണ് സൂചന.
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത