കോട്ടയം: പി.സി ജോർജ് കോട്ടയത്തെ എൻ.ഡി.എ കണവെൻഷന്‍ ബഹിഷ്ക്കരിച്ചതിനു ന്യായീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എല്ലാ നേതാക്കളും വരില്ല. പി.സി ജോർജ് മറ്റു ജില്ലകളിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ഈ പാർലമെന്റ് കൺവെൻഷന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മാത്രമേ വന്നിട്ടുള്ളൂ. പി.സി ജോർജ് ഇന്നലെ കോഴിക്കോട്, കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തതാണ്. ഒരു നേതാവ് വരുമ്പോൾ എല്ലാ നേതാക്കന്മാരും കൂടെ വരില്ല. ഓരോ സ്ഥലത്തേക്കും ഒരു നേതാക്കന്മാരെയാണു നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്നതെല്ലാം മാധ്യമങ്ങളുടെ തെറ്റായ പ്രചാരണമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ സുരേന്ദ്രൻ ക്ഷുഭിതനായി. ബി.ജെ.പിക്ക് 6,000 കോടി കിട്ടിയപ്പോൾ ബാക്കി മറ്റുള്ളവരാണ് വാങ്ങിയത്. നിങ്ങൾക്ക് അതിന് പ്രശ്‌നമില്ലേ. നിങ്ങൾ കോൺഗ്രസിനോട് ഈ ചോദ്യം ചോദിക്കുമോ? ഇലക്ടറൽ ബോണ്ട് വിവാദങ്ങൾക്കു ദേശീയ നേതൃത്വം മറുപടി പറയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴും കോട്ടയത്ത് എൻ.ഡി.എയിൽ ബി.ഡി.ജെ.എസ്-പി.സി ജോർജ് പോര് രൂക്ഷമാകുകയാണ്. ഇന്ന് നടന്ന എൻ.ഡി.എ കൺവൻഷനിൽ പങ്കെടുക്കില്ലെന്ന് പി.സി ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിളിക്കാത്ത കല്യാണത്തിൽ ഉണ്ണാൻ പോകുന്ന പാരമ്പര്യമില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ബ