പാലക്കാട്: കോൺഗ്രസിൽ ചന്ദനക്കുറി തൊട്ട് നടക്കാനാവുന്നില്ലെന്നു പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണെന്ന് ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ആലത്തൂർക്കാർ നൽകുന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അവർ മീഡിയവണിന്റെ ‘ദേശീയപാത’യിൽ എഡിറ്റർ പ്രമോദ് രാമനോട് പറഞ്ഞു.
നേരത്തെ മാധ്യമങ്ങളിൽ കേട്ടും പറഞ്ഞും അറിഞ്ഞ രമ്യ ഹരിദാനിസാണ് പിന്തുണ നൽകിയത്. ഇത്തവണ ആലത്തൂരിലെ ജനങ്ങൾ നൽകുന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മന്ത്രിസഭയുടെ ഭാഗമായ ഒരാളാണ് എതിരാളിയെന്നതിനാൽ സാധാരണക്കാരുമായി ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങളിൽ മറുപടി പറയാൻ ബാധ്യസ്ഥനായിരിക്കുമെന്ന് രമ്യ പറഞ്ഞു.
ചന്ദനക്കുറി തൊട്ട് നടക്കാനാവുന്നില്ലെന്നൊക്കെ പറയുന്നത് സാധാരണ ആളുകൾക്കു മനസിലാകുമെന്നും അവർ പറഞ്ഞു. എന്നെ കഴിഞ്ഞ അഞ്ചുവർഷമായി മാധ്യമങ്ങളിലൂടെ കാണുന്നവർക്കെല്ലാം ചന്ദനക്കുറി തൊട്ടുനടക്കുന്നത് കാണാനാകും. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. ചന്ദനക്കുറി തൊട്ട് പാർട്ടിയിൽ നടക്കാനാകില്ലെന്നു പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ്. പുതിയ ലോകത്ത് സഞ്ചരിക്കുന്ന പുരോഗമനപരവും വിശാലമായ മനസ്സുമുള്ള ആളുകൾക്കിടയിൽ ഇങ്ങനെയുമൊരു സ്ത്രീ ജീവിച്ചിരുന്നുവോ എന്നു സംശയമുണ്ടാകും അടുത്ത നാളുകളിലെന്ന് സത്യഭാമ വിവാദത്തെക്കുറിച്ച് അവർ പ്രതികരിച്ചു.