Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെ റെയിൽനെതിരെ കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി

കെ റെയിൽനെതിരെ കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി

ന്യൂഡൽഹി: കെ റെയിൽനെതിരെ കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി.റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജി സമർപ്പിക്കുമെന്ന് .
സമര സമിതി രക്ഷധികാരി ജോസഫ് എം പുതുശ്ശേരി പറഞ്ഞു.കേരളത്തിന്‍റെ  സർവ്വ നാശത്തിന് പദ്ധതി കാരണമാകും.നിയമം അനുശാസിക്കുന്ന ഒരു പഠനവും കേരളം നടത്തിയിട്ടില്ല.കെ റെയിൽ കാരണം തൃക്കാക്കരയിൽ അടക്കമുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി രാജയപ്പെട്ടു.ജനങ്ങൾ നൽകിയ പ്രഹരവും വിദഗ്‌ദ്ധർ നൽകിയ ഉപദേശവും ഒന്നും ബാധകമല്ല എന്ന രീതിയിൽ സർക്കാർ മുന്നോട്ട് പോകുകയാണ്.പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്നും സമര സമിതി ആരോപിച്ചു.കേന്ദ്ര ധനമന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലും മുഖ്യ ആവശ്യമായി കെ റെയിൽ ഉയർത്തിയത് അതുകൊണ്ടാണെന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments