ന്യൂഡല്‍ഹി: വയനാട്ടില്‍ നൂറുകണക്കിനു ആളുകള്‍ക്ക് ജീവഹാനിയും ആയിരങ്ങള്‍ക്കു അഭയകേന്ദ്രവും നഷ്ടമായ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് ലോകസഭാ പ്രതിപക്ഷനേതാവു കൂടിയായ രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച200-ലധികം പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതിനാല്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞേക്കാമെന്നും ചൂണ്ടിക്കാട്ടി. കര്‍ണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിച്ച കേന്ദ്രസേനയുടെയും സൈന്യത്തിന്റെയും പ്രവര്‍ത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
വയനാട്ടില്‍ പോയ ഞാന്‍ നേരിട്ട് കാര്യങ്ങള്‍ കണ്ടുമനസിലാക്കിയതാണെന്നും ചിലയിടങ്ങളില്‍, ഒരു കുടുംബം മുഴുവന്‍ പോയി, ചിലയിടത്ത് ഒരാള്‍ മാത്രം അവശേഷിക്കുന്നു. , ചിലപ്പോള്‍ ഒരു മുതിര്‍ന്നയാളോ കുട്ടിയോ ഉള്ള സ്ഥിതിയാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.ദുരന്തസമയത്ത് സഹായിച്ചവര്‍ക്കുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ദുരന്ത സമയത്ത് വ്യത്യസ്ത ആശയങ്ങള്‍ പരിഗണിക്കാതെ എല്ലാ സമുദായങ്ങളും ആളുകളെ സഹായിക്കാന്‍ ഒരുമിച്ച് വരുന്നത് കാണുന്നത് സന്തോഷകരമാണ്,” അദ്ദേഹം പറഞ്ഞു. മികച്ച പുനരധിവാസ പാക്കേജ് നല്‍കാനും ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനും ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു