Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറിയാദ് -തിരുവനന്തപുരം റൂട്ടിൽ എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് തുടങ്ങുന്നു

റിയാദ് -തിരുവനന്തപുരം റൂട്ടിൽ എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് തുടങ്ങുന്നു

റിയാദ്: റിയാദ് -തിരുവനന്തപുരം റൂട്ടിൽ എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് തുടങ്ങുന്നു. ഈ മാസം ഒമ്പതിനായിരിക്കും ഈ റൂട്ടിൽ എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് തുടങ്ങുന്നത്. വൈകീട്ട് 5.55ന് തിരുവനന്തപുരത്ത് നിന്നായിരിക്കും സർവീസ് ആരംഭിക്കുക. 10.40 ഓടെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്തിച്ചേരും. തിരിച്ച് റിയാദിൽ നിന്ന് രാത്രി 11.40 നായിരിക്കും സർവീസ് തുടങ്ങുക. പിറ്റേന്ന് രാവിലെ 7.30 ഓടെ ഈ വിമാനം തിരുവനന്തപുരത്തെത്തും.

പുതിയ സർവീസ് തുടങ്ങുന്നതോടെ പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് അവസാനമാകുന്നത്. സൗദി പ്രവാസികൾക്ക് പുതിയ സർവീസ് ഏറെ ഗുണകരമാവും. കാലങ്ങളായുള്ള പ്രവാസികളുടെ ആവശ്യമാണ് റിയാദ്തിരുവനന്തപുരം റൂട്ടിലെ വിമാന സർവീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com