Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗുസ്തിയില്‍ വീണ്ടും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ; അമന്‍ സെഹ്‌റാവത്ത് സെമിയില്‍

ഗുസ്തിയില്‍ വീണ്ടും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ; അമന്‍ സെഹ്‌റാവത്ത് സെമിയില്‍

പാരിസ്: ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ അമന്‍ സെഹ്‌റാവത്ത് സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ മലര്‍ത്തിയടിച്ചാണ് അമന്‍ സെമി ഉറപ്പിച്ചത്. സ്‌കോര്‍ 12-0.

സെമി ഫൈനലില്‍ ജപ്പാന്റെ റീ ഹിഗുച്ചിയെയാണ് സെഹ്‌റാവത്ത് നേരിടുക. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ജപ്പാനീസ് താരം. സെഹ്‌റാവത്ത് ആറാം സ്ഥാനത്തും. ഇന്ന് രാത്രി 9.45നാണ് സെമി മത്സരം. നാളെയാണ് കലാശപ്പോരാട്ടം. സെമിയില്‍ പരാജയം വഴങ്ങിയാലും സെഹ്‌റാവത്തിന് വെങ്കലപ്പോരാട്ടത്തിന് യോഗ്യത നേടാം.

പാരിസ് ഒളിംപിക്‌സ്; ഇന്ത്യന്‍ ഗുസ്തി താരം അമന്‍ സെഹ്‌റാവത്ത് ക്വാര്‍ട്ടറില്‍
പ്രീക്വാര്‍ട്ടറില്‍ വ്‌ളാദിമിര്‍ ഇഗൊറോവിനെ പരാജയപ്പെടുത്തിയായിരുന്നു അമന്‍റെ ക്വാർട്ടർ പ്രവേശനം. ഇഗൊറോവിനെ 10-0 എന്ന സ്കോറിനാണ് അമന്‍ വീഴ്ത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments