Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംഘടനകള്‍ പിരിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം;ഹൈക്കോടതിയില്‍ ഹര്‍ജി

സംഘടനകള്‍ പിരിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം;ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സംഘടനകള്‍ പിരിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി. നടനും അഭിഭാഷകനുമായ സി ഷുക്കൂറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്ത സ്വകാര്യ വ്യക്തികളും സംഘടനകളും പണം പിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ അവര്‍ പിരിച്ചെടുക്കുന്ന തുകയില്‍ സുതാര്യതയുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ദുരിതാശ്വാസ നിധിയിലേക്ക് അല്ലെങ്കില്‍ ഒരു പൊതു അക്കൗണ്ടിലേക്ക് പണം കൈമാറണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കില്‍ പലരുടെയും പണം നഷ്ടപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു.

മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന് പിന്നാലെ നിരവധി സംഘടനകളാണ് പണം പിരിക്കുന്നത്. വീട് നിര്‍മിച്ച് നല്‍കാമെന്നും പലരും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വീടുകളുടെ ഗുണനിലവാരം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിനെയും പൊലീസ് മേധാവിയെയും കക്ഷി ചേര്‍ത്തുകൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments