തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി സംസ്ഥാന സർക്കാർ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘടിപ്പിച്ച നവകേരള സദസ്സിനു പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാൻ ചെലവ് 9.16 കോടി രൂപ. ഇതിൽ 1.68 കോടി രൂപ കഴിഞ്ഞ മേയിൽ അച്ചടി നിർവഹിച്ച സർക്കാർ സ്ഥാപനമായ സി ആപ്റ്റിന് അനുവദിച്ചിരുന്നു.
ബാക്കി തുക ഉടൻ വേണമെന്നാവശ്യപ്പെട്ടു സി ആപ്റ്റ് കത്തു നൽകിയതിനു പിന്നാലെയാണ് 7.47 കോടി രൂപ കൂടി സർക്കാർ കഴിഞ്ഞയാഴ്ച അനുവദിച്ചത്. 2023 നവംബർ 18 മുതലാണ് 36 ദിവസം നീണ്ടുനിന്ന നവകേരള സദസ്സ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ഒന്നരക്കോടി ചെലവിട്ടു പുതിയ ബസ് വാങ്ങിയിരുന്നു.