ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനതാരമായി മാറിയ ഷൂട്ടിങ് താരം മനു ഭാക്കര്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെത്തിയാണ് മധുര്‍ ഭാക്കര്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്. മധുര്‍ ഭാക്കറിനൊപ്പം അദ്ദേഹത്തിന്റെ പരിശീലകന്‍ ജസ്പാല്‍ റാണയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് വെങ്കലമെഡലുകള്‍ നേടിയാണ് മനു ഭാക്കര്‍ രാജ്യത്തിന്റെ പതാക ഉയരെ പാറിച്ചത്.
ഒളിംപിക്സ് ഷൂട്ടിംഗില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. ഇത്തവണ ലഭിച്ച മൂന്ന് മെഡലുകളും ഷൂട്ടിം?ഗിലാണ് ലഭിച്ചിരിക്കുന്നത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍സില്‍ മനു ഭാക്കറാണ് ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍സില്‍ മിക്സഡ് ഇനത്തില്‍ സരബ്ജോത് സിംഗ്-മനു ഭാക്കര്‍ സഖ്യവും വെങ്കല മെഡല്‍ സ്വന്തമാക്കി.