Thursday, November 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് വി മുരളീധരന്‍

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് വി മുരളീധരന്‍

പൂക്കോട് വെറ്ററിനറി കോളജിലെ ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് വി മുരളീധരന്‍. ഉന്നതരുടെ ഇടപെടല്‍ മൂലമാണ് റാഗിങ്ങില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തതെന്ന് മുരളീധരന്‍ ആരോപിച്ചു. ആന്റി റാഗിങ് കമ്മിറ്റിയുടെ ശുപാര്‍ശയോ നിയമോപദേശമോ ഇല്ലാതെയാണ് നീക്കമെന്ന് അദ്ദേഹം.

വൈസ് ചാന്‍സലറിന് മുകളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദം ഉണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന ആരോപണത്തില്‍ മുരളീധരന്‍ പ്രതികരിച്ചു. പരാതിയെക്കുറിച്ച് അറിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ വിരട്ടല്‍ ഏല്‍ക്കില്ലെന്ന് വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സിദ്ധാര്‍ഥനെതിരായ ആള്‍ക്കൂട്ട വിചാരണയില്‍ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരില്‍നിന്ന് മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് എതിരെയാണ് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെടുത്തിരുന്നത്.

31 പേരെ കോളജില്‍നിന്നു പുറത്താക്കുകയും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ നടപടി നേരിട്ടവര്‍ നല്‍കിയ അപ്പീലില്‍ സീനിയര്‍ ബാച്ചിലെ 2 പേരുള്‍പ്പെടെ 33 വിദ്യാര്‍ഥികളെയാണ് വിസി തിരിച്ചെടുത്തത്. വിസിക്കു കിട്ടിയ അപ്പീല്‍ ലോ ഓഫിസര്‍ക്ക് നല്‍കാതെ സര്‍വകലാശാല ലീഗല്‍ സെല്ലില്‍ത്തന്നെ തീര്‍പ്പാക്കുകയായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments