തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണം അവസാന ഘട്ടത്തിലേക്കു നീങ്ങിയപ്പോൾ മികച്ച നടൻ, നടി, സംവിധായകൻ എന്നിവരെ കണ്ടെത്താൻ ജൂറിയിൽ പിരിമുറുക്കം. മികച്ച പ്രകടനം കാഴ്ചവച്ച അഭിനേതാക്കളും സംവിധായകരും ചിത്രങ്ങളുമാണ് അന്തിമപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. നടീനടന്മാർ ഉൾപ്പടെയുള്ളവരുടെ വ്യക്തിഗത പ്രകടനങ്ങൾ സസൂക്ഷം പരിശോധിച്ചായിരിക്കും പ്രമുഖ സംവിധായകനായ സുധീർ മിശ്ര ചെയർമാനായ ജൂറി അന്തിമതീരുമാനത്തിലെത്തുക. ഓഗസ്റ്റ് 15നകം അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്ക്രീനിങ് പൂർത്തിയാക്കി ഓഗസ്റ്റ് 16ന് തന്നെ പുരസ്കാര പ്രഖ്യാപനം നടത്താനാണ് ചലച്ചിത്ര അക്കാദമി ആലോചിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണം അവസാന ഘട്ടത്തിൽ
RELATED ARTICLES