Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചൊവ്വയിൽ നാസയുടെ നിർണായക കണ്ടെത്തൽ, ഇതുവരെ കരുതിയതുപോലെയല്ല! ചൊവ്വയിൽ ജലമുണ്ട്

ചൊവ്വയിൽ നാസയുടെ നിർണായക കണ്ടെത്തൽ, ഇതുവരെ കരുതിയതുപോലെയല്ല! ചൊവ്വയിൽ ജലമുണ്ട്

വാഷിങ്ടൺ: ചൊവ്വയിൽ സമുദ്രം നിറക്കാനുള്ള ജലമുണ്ടെന്ന് നാസയുടെ കണ്ടെത്തൽ. എന്നാൽ, ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും ഒന്ന് മുതൽ രണ്ട് കിമീ വരെയാണ് ആഴത്തിലാണ് ജല സാന്നിധ്യം കണ്ടെത്തി. നാഷണല്‍ അക്കാദമി ഓഫ് സയൻസസ് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഈ അവകാശവാദം. നാസയുടെ റോബോട്ടിക് ഇൻസൈറ്റ് ലാൻഡർ ചൊവ്വയുടെ ഉള്‍വശം മനസ്സിലാക്കാൻ സഹായിക്കുന്ന ദൗത്യത്തിനിടെ ശേഖരിച്ച ഭൂകമ്പ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍.

ഇതുവരെ ചൊവ്വയെ കുറിച്ച് കണ്ടെത്തിയതിൽ ഏറ്റവും നിർണായകമാണിതെന്നും പറയുന്നു. നേരത്തെ ചൊവ്വയിലെ ജലം ബാഷ്പീകരിക്കപ്പെട്ട് ഇല്ലാതായെന്നായിരുന്നു നി​ഗമനം. കാലിഫോർണിയ, ബെർക്ക്‌ലി, യുസി സാൻ ഡീഗോ സർവകലാശാലകളില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍. ലാൻഡറിലുണ്ടായിരുന്ന ഭൂകമ്പമാപിനി ഉപയോഗിച്ച്‌ ചൊവ്വയുടെ ഉപരിതലത്തില്‍ കഴിഞ്ഞ നാല് വർഷം സംഭവിച്ച ഭൂചലനങ്ങളുടെയും വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചു.വിശകലനത്തിലൂടെയും ഗ്രഹത്തിന്‍റെ ചലനത്തിലൂടെയും ചൊവ്വയില്‍ ദ്രാവകാവസ്ഥയിലുള്ള ജലത്തിന്‍റെ “സീസ്മിക് സിഗ്നലുകള്‍” കണ്ടെത്തിയെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ നീരാവിയുടെ സാന്നിധ്യവും ചൊവ്വയുടെ ധ്രുവങ്ങളില്‍ തണുത്തുറഞ്ഞ ജല സാന്നിധ്യവും നേരത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ചൊവ്വയില്‍ ജല സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments