ന്യൂഡൽഹി: രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റമുണ്ടായതായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. 78ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വളർച്ചയുണ്ടായതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാജ്യത്ത് നടപ്പാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ സ്വാതന്ത്ര്യ സമരസേനാനികളോടുള്ള ആദരവാണെന്നും രാഷ്ട്രപതി പറഞ്ഞു.